ADVERTISEMENT

നടി ഇഷ കോപിക്കര്‍ കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തുറന്നുപറഞ്ഞത് ബോളിവുഡിൽ വൻ ചർച്ചയാകുന്നു.

സിനിമയിലെ തുടക്കകാലത്ത് ഒരു മുന്‍നിരനായകന്‍ ഒറ്റയ്ക്ക് വന്ന് കാണണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്ന് ഇഷ വെളിപ്പെടുത്തി. ഡ്രൈവറെ പോലും ഒപ്പം കൂട്ടേണ്ടന്നും പറഞ്ഞു.

ADVERTISEMENT

‘‘മറ്റ് നടിമാരുമായി ചേര്‍ത്ത് അയാള്‍ക്കെതിരെ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ടത്രേ. ഒട്ടേറെ വിവാദങ്ങള്‍ തനിക്കെതിരെയുണ്ടെന്നും സ്വന്തം ജീവനക്കാര്‍ തന്നെ പലതും പറഞ്ഞുപരത്തുന്നുണ്ടെന്നും നടന്‍ പറഞ്ഞു. എന്നാല്‍ ഒറ്റയ്ക്ക് വരാനാകില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഞാന്‍ ആ കൂടിക്കാഴ്ച ഒഴിവാക്കി. അപ്പോൾ എനിക്ക് 23 വയസായിരുന്നു പ്രായം.’’. – ഇഷ പറയുന്നു.

18 വയസില്‍ നേരിട്ട മറ്റൊരനുഭവവും ഇഷ വെളിപ്പെടുത്തി.

ADVERTISEMENT

‘‘ഒരു നടനും മറ്റൊരു നടന്റെ സെക്രട്ടറിയും കാസ്റ്റിങ് കൗച്ചിനായി സമീപിച്ചു. സിനിമ ലഭിക്കണമെങ്കില്‍ താരങ്ങളുമായള്ള സൗഹൃദം അനിവാര്യമെന്നായിരുന്നു അവരുടെ നിലപാട് . ഇന്‍ഡസ്ട്രിയിലെ പ്രമുഖരുമായി താന്‍ നല്ല സൗഹൃദത്തിലാണെന്നും നടന്‍ വ്യക്തമാക്കി’’. – ഇഷ പറഞ്ഞു.

ഒട്ടേറെ നടന്മാര്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചിട്ടുണ്ടെന്നും, വഴിവിട്ട സൗഹൃദത്തിന് നിര്‍ബന്ധിച്ചിട്ടുണ്ടെന്നും ഏക്ത കപൂര്‍ തന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും ഇഷ വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകൾ.

ADVERTISEMENT
ADVERTISEMENT