പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ ചിത്രം ‘ജയ് ഹനുമാൻ’ ഒരുങ്ങുന്നു. കന്നഡ താരം ഋഷഭ് ഷെട്ടി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ശ്രീരാമ വിഗ്രഹം കയ്യില്‍ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ഋഷഭാണ് പോസ്റ്ററിൽ. ഹിറ്റ് തെലുങ്ക് സിനിമ ‘ഹനുമാന്‍’ ന്റെ രണ്ടാം ഭാഗമാകും ജയ് ഹനുമാൻ.
മൈത്രി മൂവി മേക്കേഴ്സ് ആണ് ‘ജയ് ഹനുമാന്‍’ നിർമിക്കുന്നത്. 40 കോടി മുതല്‍മുടക്കില്‍ ഒരുങ്ങിയ ‘ഹനുമാന്‍’ 350 കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നേടിയത്.