ADVERTISEMENT

കാർത്തിയെ നായകനാക്കി രാജു മുരുകൻ എഴുതി സംവിധാനം ചെയ്യുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ജപ്പാന്റെ’ ടീസർ എത്തി. കാർത്തിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ് ചെയ്തത്. വേറിട്ട ലുക്കിലാണ് കാർത്തി ചിത്രത്തിൽ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാനിൽ അനു ഇമ്മാനുവലാണ് നായിക. തെലുങ്ക് നടൻ സുനില്‍ ഒരു പ്രധാനവേഷത്തിലെത്തുന്നു. എസ്.ആർ.പ്രകാശ് ബാബു, എസ്.ആർ.പ്രഭു എന്നിവരാണ് നിർമാണം.

ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. രവി വർമനാണ് ഛായാഗ്രാഹകൻ. അനൽ-അരസ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. ദീപാവലിക്ക് ജപ്പാൻ റിലീസ് ചെയ്യും.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT