ADVERTISEMENT

രാജ്യത്തെ ഞെട്ടിച്ച, ഏറെ കോളിളക്കങ്ങളുണ്ടാക്കിയ മരണമാണ് ബോളിവുഡ് താരം ജിയ ഖാന്റേത്. ആ മരണം ഉയർത്തി വിട്ട വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ, ജിയാ ഖാന്റെ മരണത്തെ ആസ്പദമാക്കി ഡോക്യുമെന്ററി ഒരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ജിയയുടെ മാതാവ് റാബിയാ ഖാന്റെ അനുവാദത്തോടെ ബ്രിട്ടീഷ് സംവിധായകനാണ് ഡോക്യുമെന്ററി ഒരുക്കുന്നതത്രേ.

2013 ജൂണ്‍ മൂന്നിന്, മുംബൈയിലെ വസതിയില്‍ ജിയയെ തൂങ്ങി മരിച്ച നിലയില്‍ മാതാവും സഹോദരിയും കണ്ടെത്തുകയായിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും നിയമപോരാട്ടത്തിലാണ് ജിയയുടെ അമ്മ റാബിയ.

ADVERTISEMENT

നടി സെറീന വഹാബിന്റെയും നിര്‍മാതാവും സംവിധായകനുമായ ആദിത്യ പഞ്ചോളിയുമായുടെ മകന്‍ സൂരജ് പഞ്ചോളിയുമായി ജിയ പ്രണയത്തിലായിരുന്നു. അതുകൊണ്ടു തന്നെ പ്രണയത്തകര്‍ച്ച ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് മാതാവിന്റെ ആരോപണം. ജിയയുടെ ആത്മഹത്യ കുറിപ്പില്‍ ഇത് സംബന്ധിച്ച് സൂചനകളും ഉണ്ടായിരുന്നു. പ്രേരണാകുറ്റത്തിന് സൂരജിനിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു.

2015-ല്‍ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഞെട്ടിപ്പിക്കുള്ള പല വിരങ്ങളും പുറത്തു വന്നു. പ്രണയകാലത്ത് ഗര്‍ഭിണിയായ ജിയ സൂരജിനോട് ഇതെക്കുറിച്ച് പറഞ്ഞെങ്കിലും ഗര്‍ഭം അലസിപ്പിച്ചു കളയാനായിരുന്നു നിര്‍ദ്ദേശം. ഗര്‍ഭം അലസിപ്പിച്ചതിന്റെ ഭാഗമായി ശാരീരികമായും മാനസികമായും തകര്‍ന്ന ജിയയെ സൂരജ് അവഗണിക്കുകയും ചെയ്തത്രേ. തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാതെ വന്നപ്പോള്‍ ജിയ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT