ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കാന്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സെൽവമണി സെൽവരാജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നതത്രേ. റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം.