Friday 13 December 2019 01:58 PM IST : By സ്വന്തം ലേഖകൻ

‘അജയ് ദേവ്ഗണിന് പകരം ഷാരൂഖിനെ കല്യാണം കഴിക്കുമായിരുന്നോ’ ? തകർപ്പൻ മറുപടിയുമായി കജോൾ

kajol-new

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. വിവാഹത്തിനു ശേഷവും ശ്രദ്ധേയമായ സിനിമകളിലൂടെ കജോൾ പ്രേക്ഷകർക്ക് മുമ്പിൽ എത്താറുണ്ട്. ഇപ്പോഴിതാ അജയ് ദേവ് ഗണിനെ വിവാഹം കഴിച്ചില്ലായിരുന്നെങ്കില്‍ ഷാരൂഖിനെ കല്യാണം കഴിക്കുമായിരുന്നോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് കജോൾ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

ഇന്‍സ്റ്റാഗ്രാമിലെ ‘ആസ്ക് മീ എനിതിംഗ്’ പരിപാടിയിലായിരുന്നു ആരാധകന്റെ ചോദ്യം. ‘സാധാരണ വിവാഹാലോചന നടത്തേണ്ടത് ആണുങ്ങളെല്ലേ’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഷാരൂഖുമായുള്ള ബന്ധമെന്താണെന്ന മറ്റൊരാളുടെ ചോദ്യത്തിന് ‘ആജീവനാന്ത സുഹൃത്ത്’ എന്നായിരുന്നു കജോളിന്റെ മറുപടി.

സഹതാരം എന്ന നിലയില്‍ ഷാരൂഖിനാണോ അജയ് ദേവ് ഗണിനാണോ മൂന്‍തൂക്കം നല്‍കുക എന്നതിന് അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കും എന്നും സിനിമയില്‍ ഷാരൂഖിനൊപ്പം ഇനിയെന്നു കാണാമെന്ന ചോദ്യത്തിന് അത് ഷാരൂഖിനോട് പോയി ചോദിക്കാനുമായിരുന്നു മറുപടി.