ADVERTISEMENT

ഗർഭകാലം ആഘോഷമാക്കിയ താരനായികമാരിൽ ഒരാളാണ് ബോളിവുഡ് നടി കല്‍ക്കി കോച്ലിന്‍. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ തന്റെ പുതിയ വിശേഷങ്ങള്‍ കല്‍ക്കി ആരാധകരുമായി പങ്കുവയ്ക്കുക പതിവായിരുന്നു. മകൾ ജനിച്ച ശേഷവും കൽക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായിരുന്നു.

ഇപ്പോഴിതാ മകളെ എടുത്തുകൊണ്ടു നില്‍ക്കുന്ന ഒരു ചിത്രം താരം പങ്കു വച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉറക്കം പോലുമില്ലായിരുന്നു. അതിന് പറ്റിയൊരു ഫോട്ടോയാണിതെന്നും താരം ചിത്രത്തിനൊപ്പം കുറിച്ചു.

ADVERTISEMENT

പിയാനിസ്റ്റായ ഗയ് ഹെര്‍ഷ്ബര്‍ഗും കല്‍ക്കിയും ഏറെ കാലമായി ഒന്നിച്ച് ജീവിക്കുകയാണ്. ആശുപത്രിയില്‍ നിന്നു തങ്ങള്‍ക്ക് ലഭിച്ച സ്നേഹ പരിചരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് താരദമ്പതികൾ എത്തിയിരുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT