Friday 04 December 2020 09:28 AM IST : By സ്വന്തം ലേഖകൻ

എന്റെ എല്ലാ അപൂർണതകളോടും കൂടി ഞാൻ എന്നെ സ്വീകരിച്ചു...!കാഷ്വൽ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് കനിഹ

kaniha

കാഷ്വൽ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക കനിഹ.

താൻ എന്തുകൊണ്ട് കാഷ്വൽ ചിത്രങ്ങൾ പങ്ക് വയ്ക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഇങ്ങനെയാണ് ഞാൻ.. ഇതാണ് ഞാൻ.. എന്റെ എല്ലാ അപൂർണതകളോടും കൂടി ഞാൻ എന്നെ സ്വീകരിച്ചു. നിങ്ങളും അതുപോലെ തന്നെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു...എന്നാണ് താരം കുറിക്കുന്നത്.