Saturday 19 May 2018 10:46 AM IST : By സ്വന്തം ലേഖകൻ

‘ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്തതിനു പിന്നിലുള്ള രഹസ്യമെന്ത്’? കരീന പറയുന്നു

veere

ബോളിവുഡിന്റെ സ്വന്തം ‘ബെബോയാണ്’ കരീന കപൂർ. സിനിമയിൽ നിന്നും താത്കാലിക അവധിയെടുത്തിരുന്ന കരീനയെ രണ്ടു വർഷത്തോളം വെള്ളിത്തിരയിൽ കാണാനില്ലായിരുന്നു. മകന്‍ തൈമൂര്‍ പിറന്നതിന് ശേഷം സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു അവര്‍. ഇപ്പോഴിതാ ശശാങ്ക ഘോഷിന്റെ ‘വീരേ ദി വെഡ്ഡിംഗിലൂടെ’ തിരിച്ചു വരവിനൊരുങ്ങുകയാണ് കരീന.

ചിത്രത്തിന്റെ പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് കരീന നൽകിയ മറുപടിയാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. താരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു നിൽക്കുന്ന ഇക്കാലത്ത് കരീന എന്തു കൊണ്ട് അതിനോടെല്ലാം മുഖം തിരിഞ്ഞു നിൽക്കുന്നു എന്നതായി മാധ്യമ പ്രവർത്തകരുടെ ചോദ്യം. കരീനയ്ക്ക് ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് പോലുമില്ലാത്തതിന്റെ രഹസ്യമായിരുന്നു ഏവർക്കും അറിയേണ്ടിയിരുന്നത്.

അതിനുള്ള കരീനയുടെ മറുപടി ഇങ്ങനെ,

'അത് ഒരിക്കലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്.

പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', കരീന പറഞ്ഞ് അവസാനിപ്പിക്കുന്നു.