Tuesday 07 December 2021 11:35 AM IST : By സ്വന്തം ലേഖകൻ

താരവിവാഹത്തിന് തുടക്കം: ആരാധകർ ആഷോഷമാക്കി പുതിയ വിഡിയോകളും ചിത്രങ്ങളും

katrina

ബോളിവുഡ് താരങ്ങളായ കത്രിന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന താരവിവാഹം സവായ് മധോപൂരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്‌സ് സെൻസസ് ഫോർട്ട് ബർവാരയിൽ വച്ചാണ്.

ഡിസംബർ 7 മുതൽ 9 വരെയുള്ള ദിവസങ്ങളിലാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായി സംഗീത്, മെഹന്ദി തുടങ്ങി ചടങ്ങുകളും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്.

വിക്കിയും കത്രീനയും ക്ഷണിക്കപ്പെട്ട അതിഥികളുമൊക്കെ ഇതിനകം തന്നെ വിവാഹവേദിയിലെത്തി. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ കലിന എയർപോർട്ടിൽ നിന്നും വിക്കിയും കത്രീനയും രാജസ്ഥാനിലെ വിവാഹവേദിയിലേക്ക് തിരിച്ചത്.