Thursday 21 March 2019 03:19 PM IST : By സ്വന്തം ലേഖകൻ

കാവ്യയെ കണ്ണെറിഞ്ഞ് ദിലീപ്; താര ദമ്പതികളുടെ പുതിയ ചിത്രം വൈറൽ

kd

ദിലീപിന്റെ ഔദ്യോഗിക ഫാൻ ഗ്രൂപ്പ് ആയ ദിലീപ് ഓൺലൈൻ പേജിൽ വന്ന ചിത്രത്തിനു പിന്നാലെയാണ് ആരാധകർ. ദിലീപും കാവ്യയുടെ റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്ന ചിത്രം ഞൊടിയിട കൊണ്ടാണ് സോഷ്യൽ ലോകത്ത് വൈറലായിരിക്കുന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും പൊതു ചടങ്ങുകളിൽ നിന്നുമെല്ലാം വിട്ടു നിൽക്കുന്ന കാവ്യ അപൂർവമായേ പൊതുവേദിയിൽ വരാറുള്ളൂ.

ഏതോ റസ്റ്റോറന്റിൽ ഇരുവരും ഭക്ഷണം കഴിക്കുന്നതാണ് ചിത്രത്തിൽ. സ്ഥലം എവിടെന്നു വ്യക്തമല്ല. പുതിയ സിനിമയായ ജാക്ക് ഡാനിയലിന്റെ ലുക്കിലാണ് ദിലീപ് ഉള്ളത്. മഞ്ഞഷർട്ടിൽ കട്ടി മീശ അൽപം പിരിച്ച് കാവ്യയെ നോക്കിയാണ് താരത്തിന്റെ ഇരിപ്പ്. കാവ്യയുടെ നോട്ടം ക്യാമറയിലേക്കാണ്.

2016ൽ റിലീസ് ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്.