Thursday 23 July 2020 12:26 PM IST : By സ്വന്തം ലേഖകൻ

രജനിക്കു പിന്നാലെ കമലിനൊപ്പവും കീർത്തി! ‘വേട്ടയാട് വിളയാടി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്

keerthi

കമൽഹാസനെ നായകനാക്കി ഗൗതം മേനോൻ സംവിധാനം ചെയ്ത ‘വേട്ടയാട് വിളയാടി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായി റിപ്പോർട്ട്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു സുപ്രധാന വേഷത്തിൽ എത്തും എന്നും റിപ്പോർട്ടുകളുണ്ട്.

ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഗൗതം മേനോൻ തന്നെയാണ്.

2006 ൽ റിലീസ് ചെയ്ത ‘വേട്ടയാട് വിളയാട്’ ‍പൊലീസ് സ്റ്റോറി പറഞ്ഞ ചിത്രമാണ്. ഇപ്പോൾ രജിനികാന്തിനൊപ്പം ശിവയുടെ ചിത്രത്തിൽ കീർത്തി അഭിനയിക്കുന്നുണ്ട്. അടുത്തിടെയായി കീർത്തി കൂടുതലും അഭിനയിക്കുന്നത് തെലുങ്ക് സിനിമകളിലാണ്.