Tuesday 12 February 2019 11:35 AM IST : By സ്വന്തം ലേഖകൻ

‘ഞങ്ങൾ ഒരേ പ്രായക്കാരാ, പിന്നെന്തിനാ ഞാൻ പൃഥ്വിയുടെ അമ്മയാകുന്നത്?’; രസകരമായ കഥ പറഞ്ഞ് ലെന

lena-new

മലയാള സിനിമയുടെ പുതുതലമുറയിൽ മികച്ച വേഷങ്ങളുമായി ഇടമുറപ്പിച്ച താരമാണ് ലെന. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ അമ്മ വേഷങ്ങളിലൂടെ കരുത്തുറ്റ കഥാപാത്രങ്ങളെ ഉൾക്കൊള്ളുവാനുള്ള തന്റെ പ്രതിഭ ലെന തെളിയിച്ചിട്ടുണ്ട്. അതിൽ തന്നെ എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിയുടെ അമ്മ വേഷം ലെനയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തു. എന്നാൽ ഒരു അഭിമുഖത്തിൽ, ആ വേഷം തന്നിലേക്കു വന്നതിന്റെ രസകരമായ കഥ ലെന പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘‘എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ വിമല്‍ എന്റെ അടുത്തെത്തി കഥാപാത്രത്തെക്കുറിച്ച് പറഞ്ഞു. പാത്തുമ്മ എന്നാണ് പേര്, പൃഥ്വിരാജിന്റെ അമ്മ വേഷമാണ്. അപ്പോൾ ഞാന്‍ ചോദിച്ചത്, ഞാനും പൃഥ്വിരാജും ഒരേ പ്രായക്കാരാ, ഇതെന്തിനാ ഞാന്‍ ഇയാളുടെ അമ്മയായിട്ട് അഭിനയിക്കുന്നതെന്നാണ്. പക്ഷേ, ‘അല്ല ഇത് നിങ്ങള്‍ തന്നെ ചെയ്തേ പറ്റൂ’ എന്നു വിമൽ പറഞ്ഞു. അപ്പോ ഓട്ടോമാറ്റിക്കലി നമ്മള്‍ ആലോചിക്കുമല്ലോ? എന്താ ഇപ്പോൾ ചെയ്യേണ്ടതെന്ന്. വിമലാണെങ്കില്‍ വാശിയിലാണ്, ‘ഇല്ല നിങ്ങളെ പറ്റൂ, ഈ ക്യാരക്ടര്‍ നിങ്ങളാണ് ചെയ്യേണ്ടത്’ എന്ന്’’.– ലെന പറയുന്നു.

പൃഥ്വിയുടെ അമ്മ വേഷം പ്രേക്ഷകർ ഉൾക്കൊള്ളുമോയെന്നു പേടിയുണ്ടായിരുന്നതായും സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് സമാധാനമായതെന്നും ലെന കൂട്ടിച്ചേർത്തു.