Wednesday 27 September 2023 10:53 AM IST : By സ്വന്തം ലേഖകൻ

വിജയ് ആരാധകരിൽ നിരാശ, ‘ലിയോ’ ഓഡിയോ ലോഞ്ച് റദ്ദാക്കി

vijay

വിജയ് ആരാധകരിൽ നിരാശ പടർത്തി, ‘ലിയോ’ ഓഡിയോ ലോഞ്ച് റദ്ദാക്കി. സുരക്ഷാ കാരണങ്ങളാണ് പരിപാടി റദ്ദാക്കിയതത്രേ. ‘ലിയോ’ സിനിമയുടെ ഓരോ അപ്ഡേറ്റിനായും ആരാധകർ കാത്തിരിക്കെയാണ് ഓഡിയോ ലോഞ്ച് റദ്ദാക്കിയതായി നിർമാതാക്കള്‍ അറിയിക്കുന്നത്.

‘ഓഡിയോ ലോഞ്ചിനായുള്ള പാസ്സിനായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. സുരക്ഷാപ്രശ്‍നങ്ങളുണ്ടാകുന്നതിനാല്‍ ഓഡിയോ ലോഞ്ച് റദ്ദ് ചെയ്‍തിരിക്കുകയാണ്. ആരാധകരുടെ അഭ്യര്‍ഥന പ്രകാരം നിരന്തരം ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ പുറത്തുവിടുന്നതാണ്. രാഷ്‍ട്രീയ സമ്മര്‍ദ്ദമുള്ളതിനാലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാലോ അല്ല ഓഡിയോ ലോഞ്ച് റദ്ദാക്കുന്നത്’ . – നിര്‍മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 30ന് ലിയോയുടെ ഓഡിയോ ലോഞ്ച് നടത്താന്‍ തീരുമാനിച്ചിരുന്നു.

ഒക്ടോബർ 19നാണ് ലിയോ റിലീസിനെത്തുന്നത്. ചിത്രത്തിൽ തൃഷയാണ് നായിക. ലോകേഷ് കനകരാജാണ് വിജയ് നായകനാകുന്ന ലിയോയുടെ സംവിധാനം.