രവി മോഹനെ (ജയം രവി) നായകനാക്കി ജയം രാജ സംവിധാനം ചെയ്‌ത മെഗാ ഹിറ്റ് സിനിമ ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ റീ റിലീസിനൊരുങ്ങുന്നു. എഡിറ്റർ മോഹൻ നിർമ്മിച്ച് രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് റിലീസായി വൻ വിജയം നേടിയ ചിത്രം മാർച്ച് 14 ന് പുനപ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. അസിൻ നായികയായ ചിത്രം ബോക്സിങ്ങിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങിയത്. ശ്രീകാന്ത് ദേവ സംഗീതം നൽകിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ചിത്രത്തിൽ പ്രകാശ് രാജ്, ഐശ്വര്യ, വിവേക്, വെണ്ണിറ ആടൈ മൂർത്തി, ടി.പി. മാധവൻ, ജ്യോതി ലക്ഷ്‌മി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ ചിത്രം റീ റിലീസ് ചെയ്യുന്നത്.