ADVERTISEMENT

ഇപ്പോഴാണ് തന്റെ കരിയറില്‍ മണിരത്നത്തിന്റെ സംഭാവനകള്‍ തിരിച്ചറിഞ്ഞതെന്നും നേരത്തെ അദ്ദേഹത്തെ അവഗണിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും നടി മധുബാല. റോജ, ഇരുവര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മണിരത്നവുമായി അകന്നതിനെ പറ്റി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. റോജയിലെ പ്രകടനത്തിന് മണിരത്നത്തിന് താന്‍ അന്ന് നന്ദി പറഞ്ഞില്ലെന്നും മധുബാല.

‘മണിസാറിന് ഒരുപാട് താരങ്ങളുമായി ബോണ്ട് ഉണ്ടാകാം. അദ്ദേഹവുമായി അടുക്കാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചിരുന്നു. മെസേജുകള്‍ അയച്ചു. എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. ആരേയും ഞാന്‍ ഗോഡ്ഫാദറായി കണ്ടിട്ടില്ല. മണി സാര്‍ എനിക്ക് ഒരു ഉപകാരം ചെയ്തുതന്നുവെന്ന് എനിക്ക് തോന്നിയില്ല. മണിസാറിന് റോജ എന്ന സിനിമ ചെയ്യണമായിരുന്നു. അദ്ദേഹം റോജയെ എന്നില്‍ കണ്ടെത്തി. അതിലെന്താണിത്ര പ്രത്യേകത ? അതായിരുന്നു എന്റെ മനോഭാവം’.– മധുബാല പറഞ്ഞു.

ADVERTISEMENT

കരിയറില്‍ ആരും പിന്തുണച്ചില്ല. മേക്കപ്പ് മുതല്‍ കോസ്റ്റ്യൂം വരെ തന്നെയാണ് ചെയ്തത്. ആര്‍ക്കും ക്രെഡിറ്റ് കൊടുക്കാന്‍ തയാറായില്ല. മണി സാര്‍ അത് അര്‍ഹിച്ചിരുന്നു. ഇന്ന് എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് കൊടുക്കുകയാണ്. നല്ല ബന്ധങ്ങള്‍ ഞാന്‍ ഉണ്ടാക്കിയെടുത്തില്ല, അതിനാല്‍ വീണ്ടും സിനിമകള്‍ ലഭിച്ചില്ലെന്നും മധുബാല പറഞ്ഞു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT