Monday 23 April 2018 04:13 PM IST : By സ്വന്തം ലേഖകൻ

‘ഇതെന്താ ജെമിനി ഗണേശന്റെ ഫോട്ടോസ്റ്റാറ്റോ...’ ; മഹാനടിയിലെ ചിത്രം കണ്ട് ആരാധകര്‍

gemini

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന മഹാനടിയില്‍ ജെമിനി ഗണേശനാകുന്ന ദുല്‍ഖര്‍ സല്‍മാനും നടി സാവിത്രിയുടെ വേഷത്തില്‍ എത്തുന്ന കീര്‍ത്തി സുരേഷിന്റെ മേക്കോവറിനും നേരത്തെ മികച്ച പ്രതികരണമാണ് നേടിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു മനോഹര ചിത്രം കൂടി ദുല്‍ഖര്‍ പങ്കുവച്ചിരിക്കുകയാണ് ആരാധകര്‍ക്കായി. ദുല്‍ഖറിന്റെ ആരാധകരെല്ലാം ഈ ചിത്രം കണ്ട് ഏറെ ആവേശത്തിലാണ്. ദുല്‍ഖര്‍ ജെമിനി ഗണേന്‍ തന്നെയെന്നും ചി്രതത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമാണ് ഇവരുടെ പ്രതികരണം.



നടി സാവിത്രിയുടെ ജീവിതകഥ പറയുന്ന തെലുങ്ക് ചിത്രമാണ് മഹാനടി. ചിത്രത്തിലെ ആദ്യ ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. ശ്രേയാ ഘോഷാലും അനുരാഗ് കുല്‍ക്കര്‍ണിയും ചേര്‍ന്ന് ആലപിച്ച മൂഗ മനസുലു എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് കഴിഞ്ഞ ദിവസം അണിയറക്കാര്‍ പുറത്തുവിട്ടത്.