ADVERTISEMENT

തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടി മാളവിക മോഹൻ. താരം ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം വൈറല്‍ ആണ്. ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുൻപ് തന്റെ ഗ്ലാമർ ചിത്രങ്ങള്‍ പങ്കുവച്ചതിന് വിമർശനം നേരിട്ട ആളാണ് മാളവിക. എന്നാൽ താരം അതിന് കലക്കൻ മറുപടി നൽകി വീണ്ടും ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

അണിയറയില്‍ ഒരുങ്ങുന്ന ദളപതി 64ല്‍ വിജയുടെ നായികയായി അഭിനയിക്കുകയാണ് താരം. ദുല്‍ഖര്‍ സല്‍മാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് തെന്നിന്ത്യയിലും ബോളിവുഡിലുമായി അഞ്ചിലധികം സിനിമകളിലും മാളവിക അഭിനയിച്ചിരുന്നു.

 

ADVERTISEMENT
ADVERTISEMENT