ADVERTISEMENT

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. ഒന്നിനൊന്നു വേറിട്ട നൂറുകണക്കിനു കഥാപാത്രങ്ങളും പ്രകടനങ്ങളുമായി പതിറ്റാണ്ടുകൾ കടന്നു തുടരുന്ന അഭിനയ ജീവിതം. എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും അംഗീകാരങ്ങളും ആ നടനവൈഭവത്തിനു മിഴിവേകുന്നു.

എങ്കിലും ‘ഡാൻസ് ചെയ്യാൻ അത്ര പോര’ എന്ന ഒരു വിമർശനം കാലാകാലങ്ങളായി മമ്മൂട്ടിയുടെ പിന്നാലെയുണ്ട്. പലപ്പോഴും അതിനെ ഇല്ലാതാക്കാൻ പറ്റുന്ന ചില പ്രകടനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ടെങ്കിലും ആ ആരോപണം പൂർണ്ണമായും ഒരു ഘട്ടത്തിലും മാഞ്ഞു പോയിട്ടില്ല. എന്നാൽ, ഇപ്പോഴിതാ ഒരു പഴയ പാട്ടും അതിലെ ഇക്കയുടെ പ്രകടനവും കണ്ട്, ‘മേലാൽ ഇനി വിമർശിച്ചേക്കരുത്’ എന്നാണ് ആരാധകർ പറയുന്നത്.

ADVERTISEMENT

മമ്മൂട്ടിയുടെ ആദ്യകാല ചിത്രങ്ങളിൽ ഒന്നായ ‘ചക്കരയുമ്മ’യിലെ ‘കോടതി വേണം കേസുകൾ വേണം...’ എന്നാരംഭിക്കുന്ന ഗാനരംഗത്തിലാണ് താരത്തിന്റെ തകർപ്പൻ ഡാൻസ്. കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഭാഗമായി എറണാകുളം ലോ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന സംഘഗാനമായാണ് പാട്ട് ചിത്രത്തിൽ വരുന്നത്. വലിയ സദസിന് മുമ്പിൽ, വേദിയിൽ മമ്മൂട്ടിയും ടീമും പെർഫോം ചെയ്യുന്നതാണ് പാട്ടിൽ കാണുക. മമ്മൂട്ടിയോടൊപ്പം ലാലു അലക്സ്, കൊച്ചിൻ ഹനീഫ, ജഗതി ശ്രീകുമാർ എന്നിവരുമുണ്ട്. മമ്മൂട്ടി, ജഗതി, കൊച്ചിൻ ഹനീഫ എന്നിവരുടെ നൃത്തമാണ് പാട്ടിന്റെ ഹൈലൈറ്റ്.

ഇതിനോടകം പാട്ടിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT