ADVERTISEMENT

താരസംഗമമായി തെന്നിന്ത്യയുടെ പ്രിയതാരം മീനയുടെ പിറന്നാൾ ആഘോഷം. മീനയുടെ നാൽപത്തിയഞ്ചാം പിറന്നാളിനാണ് കനിഹ, സ്‌നേഹ ഉള്‍പ്പടെയുള്ള കൂട്ടുകാരികൾ ഒത്തു ചേർന്നത്. ചെന്നൈയിലെ മീനയുടെ വസതിയിലായിരുന്നു ആഘോഷം.

‘എന്റെ സുന്ദരികളായ പെണ്‍കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷം’– ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മീന കുറിച്ചു.

ADVERTISEMENT

ബാലനടിയായി എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന നായികയായി മാറിയ നടിയാണ് മീന. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി മീന അഭിനയിച്ചിട്ടുണ്ട്.

മോഹൻലാൽ നായകനാകുന്ന ‘ബ്രോ ഡാഡി’യാണ് മലയാളത്തിൽ മീനയുടെ പുതിയ ചിത്രം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT