Monday 17 June 2019 02:45 PM IST : By സ്വന്തം ലേഖകൻ

ഇത് അർച്ചന കവിയുടെ ‘മീനവിയൽ’! വെബ് സീരിസിനു തിരക്കഥയൊരുക്കി താരം

archana

മലയാളത്തിന്റെ പ്രിയതാരം അർച്ചന കവി ഇനി വെബ് സീരിസിലൂടെ പ്രേക്ഷകരെ തേടിയെത്തും. ‘മീനവിയൽ’ എന്നാണ് ഈ പുതിയ വെബ് പരമ്പരയുടെ പേര്. അഭിഷേക് നായർ സംവിധാനം ചെയ്യുന്ന ‘മീനവിയലി’ന്റെ രിരക്കഥാകൃത്തും അർച്ചന തന്നെ. സച്ചിൻ വാര്യരാണ് സംഗീത സംവിധായകൻ.

എഴുത്തിനൊപ്പം പരമ്പരയിലെ ഒരു പ്രധാന കഥാപാത്രമായും അർച്ചന എത്തും. ഉടൻ തന്നെ പരമ്പര യൂ ട്യൂബിലൂടെ പ്രേക്ഷകരെ തേടിയെത്തും.

നീലത്താമരയിലൂടെ സിനിമയിൽ തുടക്കമിട്ട അർച്ചന വിവാഹ ശേഷം സിനിമയിൽ ചെറിയ ഇടവേളയെടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റെ പുതിയ ചിത്രങ്ങളും കുറിപ്പുകളുമൊക്കെ താരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.

അബീഷ് മാത്യുവും ഈസ്റ്റേണും ചേർന്നാണ് മീനവിയൽ നിർമിക്കുന്നത്.