‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്...’! തൃഷയ്ക്കെതിരെ മീര മിഥുൻ
 
Mail This Article
×
തെന്നിന്ത്യൻ താരം തൃഷ തന്റെ ഹെയർ സ്റ്റൈല്‍ കോപ്പിയടിച്ച്, ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്ന ആരോപണവുമായി ബിഗ് ബോസ് താരവും നടിയുമായ മീര മിഥുൻ.
ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്ന് മീര പറയുന്നു.
‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാൽ വിവരം അറിയും. നിങ്ങൾക്കറിയാം ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്. വളരാൻ പഠിക്കൂ’. – മീര കുറിച്ചു.
 
 
 
 
 
 
 
