Tuesday 14 July 2020 12:58 PM IST : By സ്വന്തം ലേഖകൻ

പൊന്നോമനയെ ജീവിതത്തിലേക്ക് തിരികെ വിട്ട് അവർ പോയി! നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി

niya

ഒടുവില്‍ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. 6 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കാലിഫോര്‍ണിയയിലെ പിരു തടാകത്തിൽ നിന്നു കണ്ടെടുത്തത്. ലോസ് ആഞ്ജലീസ് ഡൗണ്‍ടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന തടാകത്തില്‍ നാല് വയസ്സുള്ള മകനൊപ്പം ബോട്ടിൽ യാത്ര ചെയ്യുമ്പോഴാണ് 33 കാരിയായ റിവേരയെ ബുധനാഴ്ച കാണാതായത്.

ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ റിവേരയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. താരം വെള്ളത്തിൽ മുങ്ങിപ്പോയിരിക്കാം എന്ന നിഗമനത്തിലായിരുന്നു പൊലീസ്. കാണാതായ സ്ഥലത്ത് നിന്ന് 64 കിലോമീറ്റർ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്.

നടൻ റയാൻ ഡോർസേയായിരുന്നു റിവേരയുടെ ഭർത്താവ്. 2018 ൽ ഇവർ വേർപിരിഞ്ഞു.