Saturday 16 November 2019 03:46 PM IST : By സ്വന്തം ലേഖകൻ

ന്യൂയോർക്കിൽ അവധി ആഘോഷിച്ച് നയൻസും വിഘ്നേശും! അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ സന്തോഷത്തിൽ താരങ്ങൾ

nayanthara

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമാണ് സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്നേശ് ശിവൻ. നയൻതാരയോടൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും വിഘ്നേശ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നതിന് ആരാധകർക്കിടയിൽ വലിയ സ്വീകരണമാണ് ലഭിക്കാറ്. ഇപ്പോഴിതാ ന്യൂയോർക്കിൽ നയൻസിനൊപ്പം അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങളാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ഇത്തവണ അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബോളിവുഡ് നിർമാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂറിനും അദ്ദേഹത്തിന്റെ മകൾ ഖുഷി കപൂറിനും ഒപ്പമുള്ള ചിത്രമാണ് വിഘ്നേഷ് പങ്കുവച്ചിരിക്കുന്നത്. അത്താഴവിരുന്നിന് ശേഷം ന്യൂയോർക്ക് നഗരത്തിൽ നിന്നെടുത്ത ചിത്രമാണിത്.

ചിത്രം ഇതിനോടകം വൈറൽ ആണ്.