ചുവപ്പ് പട്ടുസാരി അണിഞ്ഞ്, തമിഴ് പെൺകൊടിയായി... നയൻതാരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

Mail This Article
×
തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ. ചുവപ്പ് നിറത്തിലുള്ള പട്ടു സാരി ചുറ്റി നാടൻ പെൺകൊടിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന നയൻതാരയുടെ ചിത്രങ്ങളാണിവ. ആന്റിക് കളക്ഷനിൽ നിന്നുള്ള ഹെവി ജിമിക്കിയും ചുവപ്പ് നിറത്തിലുള്ള ക്ലാസിക് വളകളും താരം ധരിച്ചിട്ടുണ്ട്.
നയൻതാരയാണ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങൾ പകർത്തിയത് പാർവതി ശ്രീധരനാണ്.
അതേസമയം, ഒടിടി പ്ലാറ്റ്ഫോമായ നെ്റ്റഫ്ലിക്സിലൂടെ നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുകയാണ്.