ADVERTISEMENT

സിനിമയിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും കുട്ടിക്കളി വിട്ടുമാറാത്ത താരമാണ് നസ്രിയ. ഇത്തവണ ഭർത്താവും നടനുമായ ഫഹദ് ഫാസിലിനെ ട്രോളിയാണ് നസ്രിയ എത്തിയിരിക്കുന്നത്. ഫഹദിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ; "എന്തുകൊണ്ടാണ് ഈ വർഷം ഡിസംബർ മാസം ഇത്രയും പെട്ടെന്ന് വന്നതെന്ന് ആശ്ചര്യപ്പെടുന്ന എന്റെ ഭർത്താവ്". ഫഹദിന്റെ ആശ്ചര്യപ്പെടലിന് പിന്നിലെ കാരണവും നസ്രിയ ഹാഷ്ടാഗിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബർ 20 നാണ് നസ്രിയയുടെ ജന്മദിനം. ബർത്ത്ഡേ സർപ്രൈസ് നൽകുന്നതിൽ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നു ഫഹദ് ചിന്തിക്കുകയാണെന്നാണ് നസ്രിയയുടെ രസകരമായ ട്രോൾ. പ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും. വിവാഹശേഷം സിനിമയിൽനിന്നു വിട്ടുനിന്ന നസ്രിയ വീണ്ടും സിനിമയിൽ സജീവമായിട്ടുണ്ട്. 

ADVERTISEMENT

സോഷ്യൽ മീഡിയയിൽ ആക്ടീവാണ് നസ്രിയ. കഴിഞ്ഞ ദിവസം ദുൽഖർ സൽമാന്റെ ഭാര്യ അമാലുമൊത്തുള്ള ചിത്രങ്ങൾ നസ്രിയ പങ്കുവച്ചിരുന്നു. അമാലുവിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നാണ് നസ്രിയ കുറിച്ചത്. രണ്ടും റൗഡികളാണെന്നായിരുന്നു ചിത്രത്തിന് താഴെ ദുൽഖറിന്റെ കമന്റ്. ദുൽഖറിനോടും അമാലിനോടും ഒത്തിരി വിശേഷങ്ങൾ​ പറയാണ്ടെന്നും വേഗം വരാനുമായിരുന്നു നസ്രിയയുടെ മറുപടി.

ADVERTISEMENT
ADVERTISEMENT