Wednesday 19 March 2025 02:06 PM IST : By സ്വന്തം ലേഖകൻ

‘ഒരു പെൺകുട്ടിയുടെ അച്ഛന്റെ ജീവിതം ഇങ്ങനെയാണ്’: ചിത്രം പങ്കുവച്ച് കുറിപ്പുമായി നിക് ജൊനാസ്

nick

ആരാധകരുടെ പ്രിയ ദമ്പതികളാണ് ഗായകന്‍ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും. തങ്ങളുടെയും മകൾ മാൾട്ടിയുടെയും വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, മകൾ മാൾട്ടിയുടെ ഒരു കുസൃതിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് നിക്. മുടിയിൽ വയ്ക്കുന്ന അലങ്കാര വസ്തുക്കൾ ഉപയോഗിച്ച് മകൾ നിക്കിനെ അവളുടേതായ രീതിയിൽ അണിയിച്ചൊരുക്കിയിരിക്കുകയാണ്. ‘Girl dad life’ എന്നാണ് ചിത്രത്തിനൊപ്പം നിക് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ചിത്രം ഇതിനകം വൈറലാണ്.

2022 ജനുവരിയിലായിരുന്നു മാൾട്ടി ജനിച്ചത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ മുഴുവൻ പേര്.