Saturday 08 September 2018 11:37 AM IST : By സ്വന്തം ലേഖകൻ

‘ആ ബന്ധം ഉപേക്ഷിച്ചത് നിവൃത്തി കെട്ടപ്പോൾ, വിവാഹം ഉടനില്ല’; നിത്യ മേനോൻ

nithya

മലയാളക്കരയിൽ നിന്നും തെന്നിന്ത്യ ദത്തെടുത്ത സുന്ദരിയാണ് നിത്യ മേനോൻ. ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുകൂട്ടിയ താരം. മുൻനിര താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ നിത്യ സ്വതസിദ്ധമായ അഭിനയത്തിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ വിവാഹജീവിതത്തെക്കുറിച്ചുള്ള കാഴ്ചപാടുകൾ ഒരു അഭിമുഖത്തിൽ നിത്യ വ്യക്തമാക്കിയിരിക്കുകയാണ്. 

നിത്യയുടെ വാക്കുകള്‍ ഇങ്ങനെ

വിവാഹത്തെ ജീവിതത്തിലെ ഒരു വലിയ കാര്യമായി കാണുന്ന ആളുകള്‍ ഉണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെയല്ല. നമ്മളെ പൂര്‍ണമായി മനസ്സിലാക്കുന്ന ഒരാളെ വേണം വിവാഹം  ചെയ്യാന്‍. അല്ലാത്ത പക്ഷം വിവാഹം ക‍ഴിക്കരുത്.

18–ാം വയസിൽ  എനിക്ക് ഒരു പ്രണയബന്ധമുണ്ടായിരുന്നു .അയാളെ അഗാധമായി പ്രണയിച്ചിരുന്നു. എന്നാല്‍ അയാളുമായി പൊരുത്തപ്പെടാൻ എനിക്ക് കഴിഞ്ഞില്ല.  പിന്നീട് ആ ബന്ധം ഉപേക്ഷിച്ചുവെന്നും നിത്യ അഭിമുഖത്തില്‍ വ്യക്തമാക്കി.

സിനിമയ്ക്കായി തടി കുറച്ച് മെലിയുന്നവരുടെ ഇടയില്‍ വേറിട്ട് നില്‍ക്കുകയാണ് നിത്യ. പലപ്പോളും വളരെ  ശക്തമായ നിലപാടെടുത്ത് ശ്രദ്ധ നേടിയിട്ടുണ്ട് താരം.