Thursday 09 July 2020 02:31 PM IST : By സ്വന്തം ലേഖകൻ

ഓർമകളിൽ ആദ്യ ചിത്രം! രജനീകാന്തിനൊപ്പം ബാലതാരമായും നായികയായും അഭിനയിച്ച ഈ താരത്തെ മനസ്സിലായോ?

meena

തന്റെ ആദ്യ ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം മീന. ബാലതാരമായി തുടങ്ങി താരനായികയായി മാറിയ മീനയുടെ ആദ്യം തിയറ്ററിലെത്തിയ ചിത്രം രജനീകാന്തിനൊപ്പം അഭിനയിച്ച ‘എങ്കെയോ കേട്ട കുറൽ’ ആണ്.

ഇപ്പോഴിതാ, ചിത്രത്തിൽ നിന്നുള്ള തന്റെ ചില ഫോട്ടോകൾ പങ്കുവച്ച് ഓർമ പുതുക്കിയിരിക്കുകയാണ് താരം. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ഇതിനോടകം വൈറൽ ആണ്.

1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ ആദ്യം റിലീസ് ആയ ചിത്രം ‘എങ്കെയോ കേട്ട കുറൽ’ ആയിരുന്നു പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ താരം ബാലതാരമായും നായികയായും അഭിനയിച്ചു.