Monday 15 July 2024 10:54 AM IST : By സ്വന്തം ലേഖകൻ

ശരത് കുമാറിനെ നായകനാക്കി മേജര്‍ രവിയുടെ ‘ഓപ്പറേഷന്‍ റാഹത്ത്’: ടീസര്‍‌ എത്തി

sarath-kumar

ശരത് കുമാറിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷന്‍ റാഹത്ത്’ എന്ന ചിത്രത്തിന്റെ ടീസര്‍ എത്തി. ശരത് കുമാറിന്റെ പിറന്നാള്‍ വേളയിലാണ് ടീസറിന്റെ റിലീസ്.

തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്വേഗവും ആക്‌ഷനും നിറഞ്ഞ ഒരു ഗംഭീര ചിത്രമായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്ന സൂചന ടീസര്‍ നല്‍കുന്നു. മാളവിക മേനോൻ ആണ് നായിക.

കൃഷ്ണകുമാര്‍ കെ. തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്ലിന്‍ മേരി ജോയ് ആണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.

അര്‍ജുന്‍ രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഡോണ്‍ മാക്സ് ആണ്. സംഗീതം: രഞ്ജിന്‍ രാജ്.