‘ഓവിയ ലീക്ക്ഡ്’ എന്ന ഹാഷ്ടാഗിൽ, എക്സ് പ്ലാറ്റ്ഫോമിലൂടെ മലയാളിയും തെന്നിന്ത്യൻ താരവുമായ ഓവിയയുടെ പേരിൽ സ്വകാര്യ വിഡിയോ പ്രചരിക്കുന്നു. എന്നാല്‍, ഇത് ഡീപ് ഫേക്ക് വീഡിയോ ആണെന്ന് വാദിക്കുന്നവരുമുണ്ട്.
എന്നാൽ വിഡിയോ പുറത്തുവന്നതോടെ നടിക്കു നേരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന അധിക്ഷേപങ്ങൾക്കും പരിഹാസ കമന്റുകൾക്കും അതേ നാണയത്തിൽ താരം മറുപടിയും നൽകുന്നുണ്ട്.
‘വിഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം.17 സെക്കൻഡ്’ എന്ന കമന്റിന് ‘ആസ്വദിക്കൂ’ എന്നായിരുന്നു താരത്തിന്റെ മറുപടി. വിഡിയോയ്ക്കു കുറച്ചു കൂടി ദൈർഘ്യം വേണമെന്ന കമന്റിന് അടുത്ത തവണ ആകട്ടെ എന്നും നടി മറുപടി നൽകി.
തമിഴ് സിനിമകളിലൂടെയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ശ്രദ്ധേയയായ ഓവിയ തൃശ്ശൂര്‍ സ്വദേശിയാണ്. ഓവിയ ഹെലന്‍ എന്നാണ് മുഴുവന്‍ പേര്.