Wednesday 11 September 2024 11:57 AM IST : By സ്വന്തം ലേഖകൻ

‘എന്റെ ഹല്‍ദി, ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല’: സഹോദരിയുടെ ഹൽദി ആഘോഷമാക്കി സായ് പല്ലവി

pooja

നടി സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ വിവാഹത്തോടനുബന്ധിച്ചുള്ള ഹൽദി ചടങ്ങിന്റെ വിഡിയോ വൈറൽ ആകുന്നു.

‘എന്റെ ഹല്‍ദി, ഇത് വെറും പൂക്കളും മഞ്ഞളും മാത്രമായിരുന്നില്ല’ എന്ന കുറിപ്പോടെയാണ് പൂജ ഹല്‍ദി വിഡിയോ സോഷ്യൽ മീഡിയയിൽ‌ പങ്കുവച്ചിരിക്കുന്നത്. ഊട്ടി കോത്തഗിരിയിൽ വച്ചായിരുന്നു പരിപാടി. ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വിഡിയോ.

വിനീത് ആണ് പൂജ കണ്ണന്റെ വരന്‍.

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയും അഭിനയിച്ചു.