Saturday 23 May 2020 12:46 PM IST : By സ്വന്തം ലേഖകൻ

പതിനെട്ട് വയസ്സ് തികയാത്തവര്‍ ഇതു വായിക്കരുത്! ഹണിമൂണ്‍ വിശേഷങ്ങള്‍ പങ്കുവച്ച് പൂര്‍ണിമ

poornima

മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇപ്പോഴിതാ, തങ്ങളുടെ ഹണിമൂണ്‍ കാലത്തെക്കുറിച്ച് പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു.


പതിനെട്ട് വയസ്സ് തികയാത്തവര്‍ ഇതു വായിക്കരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് താരം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തങ്ങളുടെ ഹണിമൂണിനെ സ്‌കൂള്‍ എസ്‌കര്‍ഷന്‍ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം എന്നും താരം പറയുന്നു.


കത്തുന്ന ചൂടത്ത് ജന്തര്‍ മന്ദറിലൂടെ ഓടുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ കയ്യിലുണ്ട്. ഒരു നല്ല ഹണിമൂണായിരുന്നു. ഞങ്ങളുടെ ഔട്ട് ഫിറ്റില്‍ നിന്നു കണ്ണെടുക്കാന്‍ തോന്നുന്നില്ല. ആ സ്‌റ്റൈലിങ്ങും ചെരുപ്പും... മാച്ച് ആയിട്ടുള്ള ഡ്രസുമാണ് ഞങ്ങള്‍ ഇട്ടിരുന്നത്... താരം രസകരമായി കുറിച്ചു.