Thursday 23 June 2022 09:44 AM IST : By സ്വന്തം ലേഖകൻ

പ്രഭാസിന്റെ പ്രതിഫലം മാത്രം 120 കോടിയോളം: 25 ശതമാനം വര്‍ധിപ്പിച്ചതിൽ നിർ‌മാതാക്കൾക്ക് ആശങ്ക...

prabhas

ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷ് എന്ന സിനിമയ്ക്കായാണ് പ്രതിഫലം വര്‍ധിപ്പിച്ച് തെന്നിന്ത്യന്‍ താരം പ്രഭാസ്. താരം പ്രതിഫലം 25% വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണത്രേ.

രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. സെയ്ഫ് അലി ഖാൻ ആണ് വില്ലന്‍ വേഷത്തിൽ എത്തുന്നത്. നായിക ക്രിതി സനോൺ. ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. സിനിമയുടെ പ്രൊഡക്‌ഷൻ ചെലവ് മാത്രം 500 കോടിക്കു മുകളിലാണ്.

കെജിഎഫ് സംവിധായകനായ പ്രശാന്ത് നീലിന്റെ സലാർ ആണ് പ്രഭാസിന്റെ മറ്റൊരു ചിത്രം. ശ്രുതി ഹാസൻ നായികയാകുന്ന സിനിമയിൽ അതിഥി വേഷത്തിൽ പൃഥ്വിരാജും എത്തുന്നു. സന്ദീപ് റെഡ്ഡിയുടെ സ്പിരിറ്റ്, മാരുതിയുടെ രാജ ഡീലക്സ് എന്നിവയാണ് പ്രഭാസിന്റെ മറ്റു പ്രോജക്ടുകൾ.