ADVERTISEMENT

നടനും സംവിധായകനും നൃത്ത സംവിധായകനുമായ പ്രഭുദേവ വിവാഹിതനായതായി.

ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആണ് വധു. സെപ്റ്റംബറിലായിരുന്നു മുംബൈയിലുള്ള താരത്തിന്റെ വസതിയിൽ വച്ച് അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹം. ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ADVERTISEMENT

പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു.

റംലത്താണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ മൂന്ന് മക്കളുമുണ്ട്. 2011ൽ ഇരുവരും വേർപിരിഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT