Friday 11 January 2019 03:02 PM IST : By സ്വന്തം ലേഖകൻ

സെൽഫിക്ക് സമ്മാനം ഐ ഫോൺ! വേറിട്ട മത്സരവുമായി പ്രാണ ടീം

prana-new

വേറിട്ട സെൽഫി മത്സരവുമായി ‘പ്രാണ’ ടീം. നിത്യ മേനോനെ നായികയാക്കി, വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘പ്രാണ’യുടെ പരസ്യ പ്രചരത്തിന്റെ ഭാഗമാണ് പ്രേക്ഷകർക്കായുള്ള ഈ മത്സരം. തീയറ്ററുകളിലെ പ്രാണ സ്റ്റാന്‍ഡിക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് പ്രാണയുടെ ഫെയ്സ്ബുക്ക് പേജില്‍ ഇന്‍ബോക്സ് ചെയ്യുക. അതിൽ ഏറ്റവും ഏറ്റവും കൂടുതല്‍ ലൈക് കിട്ടുന്ന 10 സെല്‍ഫികള്‍ അന്തിമ റൗണ്ടിലേക്ക് തിരഞ്ഞെടുത്ത്, അതില്‍ മികച്ച രണ്ട് സെല്‍ഫികൾക്ക് ഐഫോൺ സമ്മാനം നൽകും. നിത്യാ മേനോനും, റസൂല്‍ പൂക്കുട്ടിയുമാണ് സമ്മാനങ്ങള്‍ നല്‍കുക. ജനുവരി പതിനഞ്ചാണ് സെല്‍ഫികള്‍ അയയ്ക്കേണ്ട അവസാന തീയതി.

ഒറ്റക്കഥാപാത്രം മാത്രമുള്ള ഹൊറർ–ഫാന്റസി ത്രില്ലറാണ് പ്രാണ. ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് പി.സി.ശ്രീറാമാണ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. ലൂയി ബാങ്ക്സ് സംഗീതം പകർന്ന പാട്ട് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് പ്രാണയുടെ റിലീസ്.