സ്വപ്‌നം സഫലമാവുന്ന നിമിഷം... സന്തോഷം പങ്കുവച്ച് പ്രസന്ന
Mail This Article
തമിഴകത്തിന്റെ പ്രിയതാരം അജിത് കുമാറിന്റെ ഗുഡ് ബാഡ് അഗ്ലി എന്ന പുതിയ ചിത്രത്തിൽ ഭാഗമാകുന്നതിന്റെ സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ നടൻ പ്രസന്ന.
അജിത് കുമാറിന്റെ ചിത്രത്തിൽ ഭാഗമാവുക തന്നെ സംബന്ധിച്ച് സ്വപ്‌നം സഫലമാകുന്ന നിമിഷമാണെന്ന് പ്രസന്ന കുറിച്ചു. മങ്കാത്ത മുതലുള്ള സിനിമകളില്‍ ഭാഗമാവേണ്ടതായിരുന്നു. എന്നാല്‍ അവസാനനിമിഷമാണ് പലതും മാറിപ്പോകുന്നതെന്നും ഇനി ഇതിലും മികച്ചൊരു സമയം വരാനില്ലെന്നും പ്രസന്ന കുറിച്ചു.
ഞാന്‍ എക്‌സൈറ്റഡാണ് അതേപോലെ തന്നെ ത്രില്ലും ഉണ്ട്. നമ്മളൊക്കെ അറിയുന്നത് പോലെ തന്നെയാണ് അദ്ദേഹം. വളരെ ഡൗണ്‍ റ്റു എര്‍ത്തായ മനുഷ്യന്‍. അദ്ദേഹത്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷം എത്ര പറഞ്ഞാലും തീരില്ലെന്നും പ്രസന്ന. താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് പ്രസന്നയ്ക്ക് ആശംസകളുമായി എത്തുന്നത്.