Monday 12 October 2020 02:12 PM IST : By സ്വന്തം ലേഖകൻ

നീയാണെന്റെ ശ്വാസം... പിറന്നാൾ ആശംസകൾ കണ്ണമ്മാ...! പ്രിയപ്പെട്ടവളെ ചേർത്തു പിടിച്ച് പ്രസന്ന: ചിത്രങ്ങൾ വൈറൽ

prasanna

തെന്നിന്ത്യയുടെ പ്രിയ താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. അടുത്തിടെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥിയായി രണ്ടാമത്തെ കുഞ്ഞ് എത്തിയത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യങ്ങളായ ഇവർ തങ്ങളുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, സ്നേഹയ്ക്ക് ജൻമദിനാശംസകള്‍ നേർന്ന് പ്രസന്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചതും പോസ്റ്റ് ചെയ്ത ചിത്രങ്ങളുമാണ് വൈറൽ. സ്നേഹയ്ക്കും മകനുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രസന്ന സോഷ്യൽ മീഡിയയിൽ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലൂടെ പ്രസന്ന മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരുന്നു. തമിഴിലും മലയാളത്തിലും ഇപ്പോഴും സിനിമയിൽ സജീവമാണ് സ്നേഹ.