Thursday 14 November 2019 10:54 AM IST : By സ്വന്തം ലേഖകൻ

ഏഴ് ബെഡ്റൂം, പതിനൊന്ന് ബാത്റൂം, ഗ്ലാസിൽ പണിത സ്റ്റെയർകേസ്...! 144 കോടിയുടെ ആഡംബര വീട് സ്വന്തമാക്കി പ്രിയങ്കയും നിക്കും

priyanaka

ലൊസാഞ്ചൽസിൽ സ്വപ്ന ഭവനം സ്വന്തമാക്കി താരദമ്പതികളായ പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ലൊസാഞ്ചൽസിലെ സാൻ ഫെർണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെൻസിനോയിൽ 20,000 സ്ക്വയർ ഫീറ്റുളള വീട് 20 മില്യൻ ഡോളർ (144 കോടി) നൽകി ഇരുവരും വാങ്ങിയതായാണ് റിപ്പോർട്ട്. ഏറെ നാളായി പുതിയ വീടിനായുളള തിരച്ചിലിലായിരുന്നു ഇരുവരും.

വീട്ടിൽ 7 ബെഡ്റൂമുകളും 11 ബാത്റൂമുകളും ഉളളതായി അറിയുന്നു. തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസിൽ തീർത്ത സ്റ്റെയർകേസും, വലിയ ഡൈനിങ് റൂമും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്ഡോർ പൂളിൽ നിന്ന് പർവതങ്ങളുടെ കാഴ്ചയുള്ള ഡൈനിങ് ഏരിയകളും പുതിയ വീട്ടിലുണ്ടത്രേ.

കഴിഞ്ഞ ഓഗസ്റ്റിൽ നിക് തന്റെ വീട് 6.9 മില്യൻ ഡോളറിന് വിറ്റതായി വാർത്തകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ സ്വന്തമായൊരു വീടെന്ന സ്വപ്നം പ്രിയങ്ക പങ്കുവച്ചിരുന്നു.

2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്. ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനുളള ഒരുക്കത്തിലാണ്.