‘പുഷ്പ 2’ല്‍ ശ്രീലീല അവതരിപ്പിക്കുന്ന ഐറ്റം നമ്പറിന്റെ പ്രമോ വിഡിയോ എത്തി. ‘കിസിക്’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന് ഈണമൊരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. 17 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രമോ വിഡിയോ ഇതിനകം 1 മില്യനിലേറെ പ്രേക്ഷകരെ നേടിക്കഴിഞ്ഞു. ലോതിക, സുഭലഷിണി എന്നിവര്‍ ചേര്‍ന്നാണ് ‘കിസിക്’ ആലപിച്ചിരിക്കുന്നത്. പാട്ട് വൈകാതെ പ്രേക്ഷകർക്കു മുന്നിലെത്തും.
‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.‘പുഷ്പ’യിലെ ഹോട്ട് നമ്പറിനായി ശ്രീലീല 3 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്.