‘സൂര്യവംശം’ എന്ന തമിഴ് ചിത്രത്തിലെ ‘റോസാപ്പൂ ചിന്ന റോസാപ്പൂ...’ എന്ന ഹിറ്റ് ഗാനത്തിന്റെ രചയിതാവെന്ന നിലയിൽ ശ്രദ്ധയനായ ആർ. രവിശങ്കർ ജീവനൊടുക്കി. സംവിധായകനും ഗാന രചയിതാവുമായിരുന്നു. വര്‍ഷമെല്ലാം വസന്തം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്. 63 വയസായിരുന്നു.
കെകെ നഗറിലെ വാടക അപ്പാർട്ട്മെന്റിൽ നിന്നാണ് രവിശങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്. വിവിധ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി ചികില്‍സയിലായിരുന്നു.
ശനിയാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിൽ അറിയിച്ചു. പോലീസ് എത്തി വീടിന്റെ വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് രവിശങ്കറിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.