Thursday 30 July 2020 09:53 AM IST : By സ്വന്തം ലേഖകൻ

എസ്.എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് -19! ഹോം ക്വാറന്റീനില്‍

rajamouli

തെലുങ്കിലെ പ്രമുഖ സംവിധായകൻ എസ്.എസ് രാജമൗലിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് -19 സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം ഈ വിവരം അറിയിച്ചത്.

‘എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസം മുമ്പ് ചെറിയ പനി വന്നിരുന്നു. പിന്നീട് കുറഞ്ഞെങ്കിലും കോവിഡ് ടെസ്റ്റ് നടത്തി. ഫലം വന്നപ്പോൾ പോസിറ്റീവ്. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഞങ്ങൾ ഇപ്പോൾ ഹോം ക്വാറന്റീനിലാണ്. ഞങ്ങൾക്കാർക്കും ലക്ഷണങ്ങളൊന്നുമില്ല. സുഖമായിരിക്കുന്നു. പക്ഷേ എല്ലാ മുൻകരുതലുകളും നിർദേശങ്ങളും പാലിക്കുന്നു… ആന്റിബോഡികൾ വികസിപ്പിക്കാൻ കാത്തിരിക്കുന്നു. അപ്പോൾ ഞങ്ങൾക്ക് പ്ലാസ്മ ദാനം ചെയ്യാൻ കഴിയും’.– അദ്ദേഹം കുറിച്ചു.