Wednesday 22 July 2020 10:37 AM IST : By സ്വന്തം ലേഖകൻ

മാസ്ക് അണിഞ്ഞ് ലംബോർഗിനിയിൽ തലൈവർ! മാസ് ചിത്രം ആഘോഷമാക്കി സോഷ്യൽ മീഡിയ

rajanikanth

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറൽ. മാസ്ക് അണിഞ്ഞ് തന്റെ ലംബോർഗിനി ഡ്രൈവ് ചെയ്ത് പോകുന്ന താരത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ ആഘോഷമാക്കുകയാണ്.

താരം മകൾ സൗന്ദര്യയ്ക്കും മരുമകനും പേരക്കുട്ടിക്കുമൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യാണ് രജനീകാന്തിന്റെ പുതിയ ചിത്രം. കോവിഡ് കാലത്ത് ചിത്രീകരണം നിർത്തിവച്ച ചിത്രം ആക്ഷനു പ്രാധാന്യം നല്‍കിയുള്ള കുടുംബചിത്രമാണ് എന്നാണ് സൂചനകള്‍.

കീർത്തി സുരേഷ്, നയൻതാര, ഖുശ്ബു, സൂരി, പ്രകാശ് രാജ്, സിദ്ധാർത്ഥ് എന്നിവരും താരനിരയില്‍ ഉണ്ട്.