Saturday 20 July 2019 10:49 AM IST : By സ്വന്തം ലേഖകൻ

അമ്മ വൃക്ക നൽകും! ചികിത്സയ്ക്കായി റാണ അമേരിക്കയിലേക്ക് ?

rana

ബാഹുബലിയിലെ വില്ലൻ വേഷത്തിലൂടെ മലയാളികൾക്കും സുപരിചിതനായ തെലുങ്ക് താരം റാണ ദഗുബാട്ടി രോഗബാധിതനെന്ന റിപ്പോർട്ട് വീണ്ടും സജീവമാകുന്നു. തെലുങ്ക് സിനിമാ രംഗത്ത് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിക്കുകയാണ്.

വൃക്കരോഗത്തിന് ചികിത്സ തേടി റാണ അമേരിക്കയിലേക്ക് പോകുകയാണെന്നും താരത്തിന്റെ അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതു വരെ ലഭ്യമല്ല.

റാണയുടെ ട്വീറ്റുകള്‍ക്ക് ആരാധകരില്‍ ചിലര്‍ രോഗവിവരങ്ങള്‍ തിരക്കുന്നുണ്ടെങ്കിലും ചികിത്സയെ സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകളോട് റാണ പ്രതികരിച്ചിട്ടില്ല.