മലയാളികളുടെ പ്രിയങ്കരിയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. താരം ബാലിയിൽ നടത്തിയ സാഹസിക യാത്രയുടെ വിഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധേയമാകുന്നത്.
'ആവേശവും എനർജിയും നൽകുന്ന ഈ ഭ്രാന്തൻ സാഹസിക യാത്രകൾ എങ്ങനെയാണ് എനിക്ക് മിസ് ചെയ്യാനാവുക' എന്ന കുറിപ്പോടൊയാണ് ബാലിയിൽ ക്ലിഫ് ജമ്പ് ചെയ്ത് വെള്ള ചാട്ടത്തിലേക്ക് കുതിക്കുന്ന വിഡിയോ രഞ്ജിനി ഷെയർ ചെയ്തിട്ടുള്ളത്. ഹാഷ് ടാഗിൽ 'യുവർ ഫിറ്റ്ട്രിപ്പ്' എന്ന പേജിനെ ടാഗ് ചെയ്തിട്ട് അടുത്ത യാത്രയ്ക്ക് സമയമായെന്നും താരം പറയുന്നു