പുതിയ സിനിമ ‘സിക്കന്ദർ’ ന്റെ ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടി രശ്മിക മന്ദാന വീല്‍ ചെയറില്‍ എയര്‍പോര്‍ട്ടിലെത്തിയ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ജിമ്മില്‍ വര്‍ക്കൗട്ടിനിടെയാണ് രശ്മികയ്ക്ക് പരുക്കേറ്റത്.
സിനിമയുടെ ഭാഗമായി മുംബൈയിലേക്ക് പോകാന്‍ രാവിലെ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിയതായിരുന്നു താരം. കാറിൽ നിന്നിറങ്ങുമ്പോൾ നടക്കാന്‍ ബുദ്ധിമുട്ടിയ രശ്മികയ്ക്ക് സഹായികള്‍ വീല്‍ ചെയര്‍ എത്തിക്കുകയായിരുന്നു. വീല്‍ ചെയറില്‍ ഇരുന്ന് താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നുണ്ട്.
എ.ആർ.മുരുഗദോസ് സംവിധാനം ചെയ്ത് സാജിദ് നദിയാദ്‌വാല നിർമ്മിക്കുന്ന ചിത്രമാണ് ‘സിക്കന്ദര്‍’. രശ്മിക, കാജൽ അഗർവാൾ, സത്യരാജ്, ശർമൻ ജോഷി, പ്രതീക് ബബ്ബർ എന്നിവർക്കൊപ്പം സൽമാൻ ഖാന്‍ ഇരട്ടവേഷത്തില്‍ എത്തുന്നു.