അഞ്ച് ദിവസത്തിനിടെ റിയയും മഹേഷ് ഭട്ടും തമ്മില്‍ വിളിച്ചത് 16 തവണ! റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തി
Mail This Article
ബോളിവുഡ് താരം സുസാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍, സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി അടക്കമുള്ളവര്‍ക്കെതിരെ ശക്തമായ ആരോപണങ്ങള്‍ ഉയർത്തി, ചില നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
സുശാന്തിന്റെ മരണത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍, കൃത്യമായി പറഞ്ഞാൽ, ജൂണ്‍ എട്ടാം തിയതി മുതല്‍ പതിമൂന്നാം തിയതി വരെ റിയയും പ്രമുഖ സംവിധായകന്‍ മഹേഷ് ഭട്ടും തമ്മില്‍ 16 തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ ആത്മഹത്യ ചെയ്ത ജൂണ്‍ എട്ടാം തിയതിയാണ് റിയ സുശാന്തിന്റെ വീട്ടില്‍ നിന്ന് താമസം മാറിയത്. ഇതിന് ഏഴ് ദിവസങ്ങള്‍ക്ക് ശേഷം സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
റിയയുടെ നികുതി തിരിച്ചടവിലും വൈരുദ്ധ്യം കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. നടിയുടെ അച്ഛന്‍ ഇന്ദ്രജിത് ചക്രബര്‍ത്തിയെയും സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയെയും ചോദ്യം ചെയ്യുന്നുണ്ട്.