Saturday 10 August 2019 06:21 PM IST : By സ്വന്തം ലേഖകൻ

ത്രസിപ്പിക്കുന്ന ആക്ഷൻ പൂരം! സാഹോയുടെ തകർപ്പൻ ട്രെയിലറെത്തി

saho-new

പ്രഭാസ് നായകനാകുന്ന ബഹുഭാഷാ ചിത്രം സാഹോയുടെ തകർപ്പൻ ട്രെയിലറെത്തി. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും മനോഹരമായ ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ് ട്രെയിലർ. പ്രഭാസിന്റെ മാസ് പ്രകടനും ഡയലോഗുകളുമാണ് ട്രെയിലറിൽ നിറഞ്ഞു നിൽക്കുന്നത്.

ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ടീസറുകളാണ് റിലീസ് ചെയ്തത്.

ബാഹുബലി 2വിനു ശേഷം പ്രഭാസ് നായകനാകുന്ന ചിത്രം ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരും എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

സുജീത്താണ് ചിത്രത്തിന്റെ സംവിധാനം. ശ്രദ്ധ കപൂറാണ് നായിക.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ മലയാള താരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ഓഗസ്റ്റ് 30–നാണ് സാഹോ പ്രദർശനത്തിനെത്തുന്നത്.