Saturday 19 September 2020 01:00 PM IST : By സ്വന്തം ലേഖകൻ

നമ്മൾ സനേഹിക്കുകയും ഭക്ഷണംകൊടുക്കുകയും ചെയ്യുന്നത് ഇതുപോലെയുള്ള ആളുകൾക്കാണെങ്കില്‍ 24 മണിക്കൂറും ഇവര് കൂടെയുണ്ടാകും ; മൃഗസ്നേഹവും വീട്ടുവിശേഷങ്ങളുമായി സാജു നവോദയ

sajj

പാഷാണം ഷാജിയെന്ന ഒറ്റപേര് കൊണ്ട് മലയാളികൾക്ക് ചിരിയുണർത്തിയ കലാകാരനാണ് സാജു നവോദയ. ചിരിയോടൊപ്പം തന്നെ വലിയൊരു മൃഗ സനേഹിയുമാണ് സാജു. വീടിന്റെ ടെറസ്സിലും പരിസരത്തുമായി പ്രിയപ്പെട്ട മ‍ൃഗങ്ങളെയും പക്ഷികളെയും സ്വന്തം മക്കളെപോലെയാണ് അദ്ദേഹം പരിപാലിക്കുന്നത്. ഷെറിൻ വ്ലോഗ് എന്ന യൂട്യൂബ് ചാനലിലെ ‘സാജു നവോദയാസ് ഹൗസ് ആൻഡ് ഫാമിലി’ എന്ന വിഡിയോയിലൂടെയാണ് മക്കളെപ്പോലെ സ്നേഹിക്കുന്ന മൃഗങ്ങളെ  പരിചയപ്പെടുത്തുന്നത്.