Saturday 23 November 2024 11:41 AM IST : By സ്വന്തം ലേഖകൻ

പിതാവിന്റെ ആദ്യ ബൈക്ക്...ചിത്രങ്ങൾ പങ്കുവച്ച് സൽമാൻ ഖാൻ

salamn

അച്ഛനും ബോളിവുഡിന്റെ ഇതിഹാസ തിരക്കഥാകൃത്തുമായ സലിം ഖാനും അദ്ദേഹത്തിന്റെ ആദ്യ മോട്ടോർ സൈക്കിളിനും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഹിന്ദി സിനിമയുടെ സല്ലു ഭായ് സൽമാൻ ഖാൻ. ‘Dad’s 1st bike, Triumph Tiger 100,1956’ എന്നാണ് താരം ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. സല്ലുവും സലിമും ബൈക്കിൽ ഇരിക്കുന്ന ചിത്രങ്ങൾ വൈറലാണ്. നിരവധി ആരാധകരാണ് കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.